കോഴിക്കോട്: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുബായ് നിന്ന് കോഴിക്കോട്ടേക്ക് എത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് ക്യാപറ്റന് സി.വി സാഥിയയും മറ്റൊരാളും മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 100 ലേറെ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴ രക്ഷാ പ്രവര്‍ത്തനം ദുരിത പൂര്‍ണ്ണമാക്കുന്നുണ്ട്.
അതേസമയം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും അപകടത്തില്‍ വിമാനം പിളര്‍ന്നെന്നുമാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ 190 ഓളം പേര് ഉണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. മംഗലാപുരം വിമാനതാവളത്തിനെ പോലെ തന്നെ ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേയും. അതേസമയം തകര്‍ന്നുകിടക്കുന്ന വിമാനത്തില്‍ നിന്ന് അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല വിമാനത്തിനടുത്തേക്ക് പ്രദേശവാസികള്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.