മുംബൈ: ചൈനയുമായുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കെ ആപ്പിളിന്റെ മുന്‍നിര ഡിവൈസുകളിലൊന്നായ ഐഫോണ്‍ 11 ന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു. ചെന്നൈയിലെ ഫോക്സ്കോണ്‍ പ്ലാന്റിലാണ് നിര്‍മാണം ആരംഭിച്ചത്.
വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മെയ്ക് ഇന്‍ ഇന്ത്യയുടെ മികച്ച മുന്നേറ്റം എന്നാണ് ഇന്ത്യയില്‍ തന്നെ ഐ ഫോണിന്റെ നിര്‍മാണം നടത്താനുള്ള ആപ്പിളിന്റെ ഗോയാല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്.
ഫോക്സ്കോണിന് പുറമെ രണ്ടാമത്തെ വലിയ ഐ ഫോണ്‍ നിര്‍മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് ആപ്പിള്‍ ഇന്ത്യയില്‍ ഒരു ടോപ്പ് ഓഫ് ലൈന്‍ മോഡല്‍ നിര്‍മ്മിക്കുന്നത്. ആത്മ നിര്ഭറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മാണം ആരംഭിച്ചത്.