ജയ്സാല്‍മീര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അയവുവരുന്നതായി സൂചന. നേരത്തെ പൈലറ്റിനെയും സംഘത്തെയും നിരന്തം വിമര്‍ശിച്ചിരുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ കര്‍ക്കശ നിലപാടുകളില്‍ അല്‍പ്പം അയവ് വരുത്തിയിട്ടുണ്ടെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പൈലറ്റ് വിഷയത്തില്‍ അയവുവരുത്തി പ്രസ്താവന നടത്തിയിരുന്നു. ഇതോടെ പൈലറ്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം പരിഹരിക്കാനുള്ള നിര്‍ണ്ണായക ചുവടുവെപ്പുകളിലേക്ക് കോണ്‍ഗ്രസ് കടന്നിരിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇന്നലെ പൈലറ്റ് അടക്കമുള്ള എം.എല്‍.എമാരോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന സൂചന കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ നല്‍കിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ് വേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയത്. അതിനാല്‍ ഹരിയാനയില്‍ നിന്നും ജയ്പൂരിലേക്ക് തിരിച്ചെത്തണെന്നും അദ്ദേഹം വിമത എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഗെലോട്ടും വിമത നീക്കത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാരിനെയും സംസ്ഥാന പോലീസിനെയും വിമര്‍ശിച്ചു എന്നല്ലാതെ പൈലറ്റിനെയോ വിമത എം.എല്‍.എമാരയോ വിമര്ശിച്ചില്ലെന്നത് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബീഹാര്‍ പോലീസിന് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും എന്നാല്‍ സച്ചിന് പൈലറ്റ് അടക്കമുള്ള 19 എം.എല്‍.എമാരുടെ സുരക്ഷയ്ക്കായി ആയിരം എം.എല്‍.എമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
എം.എല്‍.എമാര്‍ ആദ്യം ഹരിയാന പോലീസിന്റെ വലയത്തില്‍ നിന്ന് പുറത്തുവരണമെന്നും അപ്പോഴേ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാവുയെന്നും ഗെലോട്ട് വ്യക്തമാക്കി. ഹൈക്കമാന്‍ഡിനോട് മാപ്പ് പറഞ്ഞ് പൈലറ്റിന് പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്നും ഗെലോട്ട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുര്‍ജേവാലയും രംഗത്തെത്തിയത്. അതേസമയം രാജസ്ഥാന് സര്‍ക്കാറിനെ അട്ടിറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ വിമത പക്ഷത്തുള്ള ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാനാണ് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) ആയിരുന്നു കേസ് അന്വേഷണം നടത്തിയത്. എസ്.ഒ.ജി അന്വേഷിച്ച മൂന്ന് കേസുകളും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുന്നതിനായി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് (എസിബി) കൈമാറിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട സച്ചിന് പൈലറ്റ്, മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി എന്നിവര്‍ക്കെല്ലാം ജൂലൈ 10 ന് എസ്.ഒ.ജി നോട്ടീസ് അയച്ചിരുന്നു.
ജൂലൈ 17 ന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറില്‍ സച്ചിന് പൈലറ്റ് പക്ഷത്തെ എംഎല്‍എയായ ഭവന്‍ലാല്‍ ശര്‍മ്മയ്ക്കൊപ്പം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. എസ്ഐജിയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ ശര്‍മ്മ രാജസ്ഥാന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭവന്‍ലാല്‍ ശര്‍മ്മയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയത്.