ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ധര്‍മേന്ദ്ര ചൗധരി എന്ന അഭിഭാഷകനെ എട്ട് ദിവസം മുമ്പാണ് തട്ടിക്കൊപ്പോയതെന്നും ഇന്നലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പ്രിയങ്ക പറഞ്ഞു. ‘കാണ്‍പൂര്‍, ഗോരഖ്പൂര്‍, ബുലന്ദഷാര്‍. എല്ലാ സംഭവങ്ങളിലും ക്രമസമാധാനം മന്ദഗതിയിലാവുകയും ജംഗിള്‍ രാജിന്റെ അടയാളങ്ങള്‍ കാണുകയും ചെയ്യുന്നു. സര്‍ക്കാര്‍ എത്രകാലം ഉറങ്ങുമെന്ന് അറിയില്ല?’-പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം എട്ട് ദിവസം മുമ്പാണ് ബുലന്ദ്ഷാറില് വെച്ച് ചൗധരിയെ തട്ടിക്കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ യു.പി പൊലീസിനെതിരെ ചൗധരിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച ചൗധരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.