തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യു.എ.ഇയിലേക്ക് വ്യാപിപ്പിച്ച് എന്‍.ഐ.എ സംഘം. നയതന്ത്ര ബാഗ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സംഘം യു.എ.ഇയിലേക്ക് പോകുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശമന്ത്രാലയവുമായി ചര്‍ച്ച ചെയ്യും. അതേസമയം നയതന്ത്ര ബാഗേജിലൂടെയല്ല സ്വര്‍ണക്കടത്ത് നടന്നതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.പിയുമായി പി.രാജീവ് രംഗത്തെത്തി.
നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും ഇതുസംബന്ധിച്ച പത്രക്കുറിപ്പ് എന്‍.ഐ.എ പുറത്തിറക്കിയിട്ടുണ്ടെന്നും സംശയമുണ്ടെങ്കില്‍ എന്‍.ഐ.എയുടെ വെബ്സൈറ്റില്‍ നോക്കിയാല്‍ മന്ത്രിക്ക് മനസിലാകുമെന്നും രാജീവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടക്കം മുതല്‍ സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് ആവര്‍ത്തിച്ചത് ആരെ രക്ഷിക്കാനാണെന്നും അറ്റാഷെക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിനു വേണ്ടിയാണെന്നും പി.രാജീവ് ചോദിച്ചു.