കേരളത്തിലെ സ്വതന്ത്രചിന്തകർ വർഷങ്ങളായി നടത്തിവരുന്ന ഒരു പരസ്യസംവാദഗ്രൂപ്പാണ് ഫ്രീതിങ്കേർസ് ഫേസ്ബുക്ക് ഗ്രൂപ്പ്. വളരെ സജീവമായ ഓൺലൈൻ ചർച്ചകൾക്കും സംവാദങ്ങൾക്കും മതവിമർശനങ്ങൾക്കും ശാസ്ത്രവിദ്യാഭ്യാസലേഖനങ്ങൾക്കും മാനവികതാപ്രചരണങ്ങൾക്കുമെല്ലാം ഈ ഗ്രൂപ്പ് വേദിയായിട്ടുണ്ട്.
സമൂഹത്തിലെ ശാസ്ത്രീയ ചിന്താഗതി വളർത്തുവാനും സാമൂഹിക അസമത്വങ്ങൾ ചോദ്യം ചെയ്യുവാനും പലപ്പോഴായി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ നമ്മൾ നടത്തിയ FREETHINKERS MEET 2017 ഉം അതിനമുൻവർഷങ്ങളിൽ ആയി നടന്ന science meet കളും ഇതിനുള്ള ഉദാഹരണങ്ങളാണ്.
ഗ്രൂപ്പിന് വ്യക്തമായ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതും മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലൻകേഷിന്റെ കൊലപാതകതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതുമായ ഒരു പരിപാടി സംഘടിപ്പിക്കുവാൻ ഗ്രൂപ്പ് മുന്നിട്ടിറങ്ങുകയാണ്. വരുന്ന ഒക്ടോബർ 15നു എറണാകുളം ടൗൺഹാളിലാണ് ഗൗരിലങ്കേഷ് അനുസ്മരണവും പ്രതിഷേധയോഗവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറുകളും ഉൾക്കൊള്ളുന്ന ‘ #IamGauri – united against fascism’ എന്നപേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വ്യക്തമായ സംഘപരിവാർ രാഷ്ട്രീയം രേഖപ്പെടുത്തിയിട്ടുള്ള ദേശീയ നേതാക്കളും പ്രഗത്ഭരായ പ്രസംഗികരെയും പങ്കെടുപ്പിക്കുന്ന പരിപാടിയാണ് ഇതിനെ ആസൂത്രണം ചെയ്തിരിക്കുന്നത് .
മാധ്യമപ്രവർത്തകരും ദേശീയ നേതാക്കളും ഉൾക്കൊള്ളുന്ന അനുസ്മരണപരിപാടിയും അക്കായ് പദ്മശാലി , രാഹുൽ ശർമ്മ , ഹർഷൻ ടി എം , ഷിറിൻ ദാല്വി ,കെ കെ. ഷാഹിന , മാത്യു കുഴൽനാടൻ ,നരേന്ദ്രനായക് എന്നിവർ പങ്കെടുക്കുന്നു.
വിദ്യാഭ്യാസപരമായ ഫാസിസ്റ്റ് വിരുദ്ധ സെമിനാറുകൾ ഉൾകൊള്ളിച്ച ഉച്ചക്ക് ശേഷമുള്ള session നും ഉൾക്കൊള്ളുന്നതാണ് പരിപാടി. പ്രസംഗികരും വിഷയങ്ങളും താഴെ കൊടുത്തിരിക്കുന്നു.
MG രാധാകൃഷ്ണൻ – ഫാസിസ്റ്റ് കാലത്തെ മാധ്യമജീവിതം , ജെ രഘു – ഇന്ത്യ vs ഭാരതം , കെ എസ് മാധവൻ – പ്രബുദ്ധതയും ജനാധിപത്യവും , സണ്ണി എം കപിക്കാട് – നവ ഹിന്ദുത്വവും ജനാധിപത്യവും