കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ മന്ത്രി ഹുമയൂണ്‍ കബീര്‍ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നു. മുര്‍ഷിദാബാദിലെ ഭരംപൂരില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു കബീര്‍ തൃണമൂലിൽ നിന്നും അംഗത്വം സ്വീകരിച്ചത്. നേരത്തെ ബി.ജെ.പിയില്‍ നിന്നും 21 നേതാക്കള്‍ തൃണമൂലിലേക്ക് എത്തുമെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു മുന്‍മന്ത്രി പാര്‍ട്ടി വിട്ടത്.
അതേസമയം നിരവധി തവണ പാര്‍ട്ടി മാറി വാര്ത്താകളില് ഇടം നേടിയ ഹുമയൂണ്‍ കബീര്‍ കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടെ നാല് തവണയാണ് പാര്‍ട്ടികള്‍ മാറിയത്. അവസാനമായി 2018 ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ എത്തിയ കബീര്‍ ഇപ്പോള്‍ തൃണമൂലിലേക്ക് തന്നെയാണ് തിരിച്ച് പോയിരിക്കുന്നത്.
2018ല്‍ ബിജെപിയില്‍ ചേര്‍ന്ന ഹുമയൂണ്‍ കബീര്‍ ആണ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ എത്തിയ കബീര്‍ തൃണമൂലിലേക്ക് തന്നെയാണ് തിരിച്ച് പോയിരിക്കുന്നത്. മുന്‍ മന്ത്രി കൂടിയായ ഹുമയൂണ്‍ കബീര്‍ മുര്‍ഷിദാബാദിലെ ഭരംപൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.
2012ല്‍ രജിന്നഗറില് നിന്നുളള കോണ്‍ഗ്രസ് എം.എല്‍.എ ആയിരിക്കേയാണ് കബീറിന്റെ ആദ്യത്തെ പാര്‍ട്ടി മാറ്റം. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ആണ് കബീര്‍ ചേക്കേറിയത്. മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും സ്വന്തം സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ കബീറിന് മന്ത്രിപദവി രാജി വെക്കേണ്ടതായി വന്നു. കോണ്‍ഗ്രസുകാരനായിട്ടാണ് ബംഗാളില്‍ ഹൂമയൂണ്‍ കബീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.