കൊച്ചി: കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന്റെ മുഖ്യആസൂത്രികര് ഹെയര്‍ സ്റ്റൈലിസ്റ്റായ ഹാരിസും റഫീഖും ചേര്‍ന്നെന്ന് പൊലീസ്. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികള പാലക്കാട് ലോഡ്ജില്‍ സ്വര്‍ണം കടത്താനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പൂട്ടിയിട്ട കേസിലുമടക്കം മുഖ്യ ആസൂത്രികര്‍ ഇവര്‍ തന്നെയാണെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
നടിയില്‍ നിന്ന് പണം തട്ടല്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. സ്വര്‍ണക്കടത്ത് പ്രതികള്‍ ഉണ്ടാക്കിയ കഥ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 20ല്‍ ഏറെ യുവതികളെ പ്രതികള്‍ കെണിയില്‍ വീഴ്ത്തിയിരുന്നു. സിനിമ മേഖലയിലെ ഒരു വ്യക്തിയാണ് ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത്. യുവതികളില്‍ നിന്ന് തട്ടിയെടുത്ത എട്ട് പവന് സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
സ്വര്‍ണ കടത്തിന് സിനിമാ താരങ്ങളുടെ പേര് ഉയര്‍ന്ന സാഹചര്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിദേശ ഷോകള്‍ക്ക് ശേഷം താരങ്ങള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന് വ്യക്തമാക്കി. അതേസമയം കേസില്‍ ഷംനാ കാസിമിന്റെ മൊഴി രേഖപ്പെടുത്തി. ക്വാറന്റീനില്‍ കഴിയുന്ന നടിയുടെ മൊഴി ഓണ്‍ലൈന്‍ വഴിയായിരുന്നു അന്വേഷണം സംഘം രേഖപ്പെടുത്തിയത്.