കണ്ണൂര്‍: തലശ്ശേരിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നു വീണു. തലശ്ശേരി മാഹി ബൈപ്പാസിന്റെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് വീണത്. കണ്ണൂരില്‍ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രയില്‍ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന പാലം 1182 കോടിയുടെ പദ്ധതിയാണ്.
അതേസമയം ബീമുകള്‍ പരസ്പരം ലോക്ക് ചെയ്തിരുന്നില്ലെന്നും അതിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്നും എ.എന്‍. ഷംസീര്‍ എം.എല്‍.എ പറഞ്ഞു. ഒരു ബീം ചരിഞ്ഞ് പോയപ്പോള്‍ മറ്റു ബീമുകള്‍ കൂടി വീഴുകയായിരുന്നെന്നും എം.എല്‍.എ വ്യക്തമാക്കി.