കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് കേസില്‍ എസ്.ഐ പി.ബിജുവിന്റെ വാദം തള്ളി തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ചക്കരക്കല്‍ മണ്ഡലം മുസ്ലീംലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പരുക്കേല്‍പ്പിച്ചുവെന്നും കോടതി കണ്ടെത്തുകയും കേസില്‍ തുടര്‍ വിചാരണ നടത്താനും ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തതാണെന്നായിരുന്നു എസ്.ഐയുടെ വാദം. ഇത് കോടതി തള്ളിയായിരുന്നു തുടര്‍ വിചാരണ നടത്താന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 11 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
ഏപ്രിലിലാണ് ചക്കരക്കലില്‍ എസ്.ഐ ആയിരിക്കെ പി ബിജു ചക്കരക്കല്‍ നാലാംപീടിക എസാര്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് മുസ്ലീംലിഗ് ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് കമ്മിറ്റിയംഗവും ചക്കരക്കല്‍ മേഖലാ നേതാവുമായ മുഴപ്പിലങ്ങാട് താഴെ കാവിന്മൂലയില് സ്വദേശിയുമായ ഹസീന മന്‍സിലില്‍ സി.പി.മായന്‍ അലിയെ മര്‍ദ്ദിക്കുന്നത്. മഫ്തിയിലെത്തിയ ബിജു ബൂട്ടിട്ട് ചവിട്ടുകയും കാലിന്റെ തള്ള വിരലിന്റെ നഖം മുറിക്കുകയും ചെയ്തുവെന്നാണ് പരാതി.
വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് സ്ത്രീയുടെ പരാതിയിലാണ് മായന്ഹാജിയെ എസ്.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന സ്ത്രീ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചക്കരക്കലില്‍ ചെയ്യാത്ത കുറ്റത്തിന് മായന്‍ ഹാജിയെ ജയിലിലടച്ച ബിജുവിന്റെ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പാനൂര്‍ കണ്ട്രോള് റൂമിലേക്ക് ബിജുവിനെ സ്ഥലം മാറ്റുകയായിരുന്നു.
മുസ്ലീം ലീഗ് നേതാവിനെ റോഡിലിട്ട് മര്‍ദിച്ച സംഭവം: എസ്.ഐ പി.ബിജുവിന്റെ വാദം തള്ളി കോടതി