കോഴിക്കോട്: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയപ്പോള്‍ പോലീസും ബാലാവകാശ കമ്മീഷനും ഇടപെട്ടത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ നിയമസഭയെ ഉള്‍പ്പെടെ സര്‍ക്കാര്‍ കരുവാക്കുകയാണെന്നും ബിനീഷ് കോടിയേരിയുടെ കേസില്‍ മുഖ്യമന്ത്രി ഇ.ഡിയുടെ കൂടെയാണോ കോടിയേരിയുടെ കൂടെയാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയുടെ മകന് തെറ്റ് ചെയ്തിട്ടെല്ലെന്ന് മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലെന്നാണ് അദേഹത്തിന്റെ പത്രസമ്മേളനം കണ്ടാല്‍ മനസിലാകുക. പിന്നെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെനനും അദേഹം ചോദ്യമുയര്‍ത്തി. വാളയാറില്‍ എത്താത്ത ബാലാവകാശ കമ്മീഷനാണ് ലഹരിമരുന്ന് കേസിലെ പ്രതിയുടെ വീട്ടില്‍ പാഞ്ഞെത്തിയത്. കേസിലെ അന്വേഷണം പോലീസിനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.