കണ്ണൂര്‍: കണ്ണപുരത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. കണ്ണപുരം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ആദര്‍ശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തു.
അക്രമണത്തില്‍ ആര്.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ നന്ദകുമാറിന്റെ വീട്ടിലും ബോംബേറ് ഉണ്ടായി.
കണ്ണപുരത്തെ വീടിന് നേരെയായിരുന്നു ആക്രമണം. ആളപായമില്ല. അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ അഴീക്കോട് സ്വദേശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. ദേശാഭിമാനി ജീവനക്കാരനും കണ്ണൂര്‍ യൂണിറ്റിലെ പ്രൂഫ് റീഡറുമായ എം. സനൂപിന്റെ വീടാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു സംഘം ആക്രമിച്ചത്. സനൂപ് സി.പി.ഐ.എം ചക്കരപ്പാറ ബ്രാഞ്ചംഗം കൂടിയാണ്.