തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പിണറായിയെ പഴയ ചരിത്രം ഓർമിപ്പിച്ച് വി ഡി സതീശൻ. 1977ൽ സി പി എം ജനസംഘവുമായി കൂട്ടുകൂടിയതും അന്ന് പിണറായിയും കെ ജി മാരാരും ഒരേ പാനലിലാണു മൽസരിച്ചതുമാണ് പുതിയ സാഹചര്യത്തിൽ സതീശൻ ഓർമിപ്പിക്കുന്നത്. ബി ജെ പിയും കോൺഗ്രസും തുല്യയ ശത്രുക്കളാണെന്നാണ് യെച്ചൂരി ലൈൻ തള്ളി സി പി എം ഇന്ന് വ്യക്തമാക്കിയത്.
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:
1977ൽ സി പി എം ജനസംഘവുമായി കൂട്ടുകൂടി. അന്ന് പിണറായിയും കെ ജി മാരാരും ഒരേ പാനലിലാണു മൽസരിച്ചത്. അതിനെല്ലാം പിന്നീട് പറഞ്ഞ ന്യായം ജനാധിപത്യം അപകടത്തിലാണെന്നായിരുന്നു. ഇപ്പോൾ മോദിയുടെ കയ്യിൽ ജനാധിപത്യവും മതേതരത്വവും സുരക്ഷിമായതു കൊണ്ടായിരിക്കും പിണറായിയും കൂട്ടരും കോൺഗ്രസ്സ് വിരോധം ഉയർത്തുന്നത്.
ബി ജെ പി ശക്തിപ്പെട്ടാലും കോൺഗ്രസ് ദുർബലമാകണമെന്ന പിണറായിയുടെ ഹിഡ്ഡൻ അജണ്ടയാണു ഇപ്പോൾ വിജയിക്കുന്നത്. ഫേസ്ബുക്കിലും പ്രസംഗത്തിലും നിറയുന്ന വർഗ്ഗീയവിരുദ്ധം എന്താണെന്ന് ഇപ്പോൾ ശരിക്കും മനസ്സിലായി.