കണ്ണൂര്‍: ചൈല്‍ഡ് പോണ് സൂക്ഷിച്ച കണ്ണൂര്‍ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര് അറസ്റ്റില്‍. ഡിവൈഎഫ്ഐ നേതാവ് ആലോളതില്‍ ജിഷ്ണു, തൈപറമ്പില്‍ ലിജിന്‍, കുണ്ടന്‍ചാലില്‍ രമിത്ത് എന്നിവരെ ചൊക്ലി പോലീസ് പിടികൂടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നേതാവിനെയും സംഘത്തെയും പൊലീസ് പിടികൂടിയത്. ഇവരുടെ വീടുകളില്‍ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പിന്നാലെയാണ് അറസ്റ്റ് .വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വീടുകളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
