ലണ്ടന്‍: കൊറോണ വൈറസിന്റെ മൂന്നാം വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത്തവണയും യു.കെയില്‍ തന്നെയാണ് കണ്ടെത്തിയത്. പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിച്ച രണ്ട് കേസുകളാണ് യു.കെയില്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വൈറസ് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായതെന്ന് ബ്രിട്ടന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.
ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് വിവരം. അതേസമയം 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളതാണ് കൊറോണ വൈറസിന്റെ രണ്ടാം വകഭേദം.
അതിനാല്‍ തന്നെ മൂന്നാം വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം എന്നാണ് യു കെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ബ്രിട്ടന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെയുണ്ടായ അണുബാധകളുടെ വര്‍ദ്ധനവിന് കാരണമായത് കൊറോണയുടെ മൂന്നാം വകഭേദം ആയിരിക്കാം എന്ന കണക്കുകൂട്ടലാണ് ഇപ്പോഴുള്ളത്. ജനിതക മാറ്റം സംഭവിച്ച വൈറസിനെ പറ്റി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നതാണ്.