ബെംഗളൂരു: കര്‍ണ്ണാടക കാട്ടിലൂടെ നടക്കുന്ന കരിമ്പുലി സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജങാണ് തന്റെ ക്യാമറയില്‍ കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയത്. കരിമ്പുലിയുടെ ചിത്രം പോയിട്ട് നേരിട്ട് കാണുക എന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. കബനി വനപ്രദേശങ്ങളിലാണ് കരിമ്പുലിയെ കണ്ടത്. ഷാസ് ജങ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്.
അതേസമയം ചിത്രത്തിലെ പുലി പ്രശ്സത നോവലായ ജംഗിള്‍ ബുക്കിലെ ബഗീര എന്ന കരിമ്പുലയെപോലെയുണ്ട് എന്നാണ് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ അതി മനോഹരമായി എടുത്ത ചിത്രം ആനിമേഷനാണോ എന്ന് ഒരു നിമിഷം സംശയിച്ചതായി ചിലര്‍ പറയുന്നു. ഫോട്ടോഗ്രാഫര്‍ ഷാസ് ജഗ് നെറ്റ് ജിയോ ഫിലിമിന്റെ ഡയറകട്റാണ്.