തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്(76) ആണ് മരിച്ചത്. 27 ന് മുംബൈയില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. 28 ന് മരണപ്പെടുകയും ചെയ്തു. ശ്വാസതടസവും പ്രമേഹവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്രവ പരിശോധന ഫലം ഇന്നലെ രാത്രി ലഭിച്ചതോടെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 24 ആയി.
