ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വിപണി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിലയില്‍ ഇളവ് വരുത്തി മാരുതി സുസൂക്കി. പ്രതിസന്ധി മറിക്കടക്കാനാണ് വമ്പന്‍ ഓഫറുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാരുതിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടിയത് വലിയ ചര്‍ച്ചയിലേക്കാണ് വഴിവെച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ പ്രമുഖ വാഹന കമ്പനികളുടെ പല പ്ലാന്റുകളും അടച്ചുപൂട്ടിയിരുന്നു.
അതേസമയം മാരുതിയുടെ ഈ ഓഫറുകള്‍ സെപ്തംബര്‍ 30 വരെയാണ്. നെക്സ ഡീലര്‍ഷിപ്പ് വഴി വില്പന നടത്തുന്ന മാരുതി സുസുക്കി മോഡലുകള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. വിലയില്‍ ഇളവ് നല്‍കിയും ആകര്‍ഷണീയമായ ഓഫറുകള്‍ നല്‍കിയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മാരുതി സുസൂക്കിയുടെ മികച്ച കാറുകളായ വിറ്റാര ബ്രസ്സ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, ആള്‍ട്ടോ എന്നിവക്കാണ് ആകര്‍ഷണീയമായ ഓഫറുകള്‍ ഉള്ളത്.
മാരുതി സുസുക്കി വിറ്റാര ബ്രസ്സ (ഡീസല്‍): ഈ മോഡലിന്മേല് 1.01 ലക്ഷം രൂപവരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയും. കണ്‍സ്യൂമര്‍ ഓഫര്‍ 50,000 രൂപ, എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍10,000 രൂപ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ സൗജന്യ വാറണ്ടിയുമുണ്ട്.
മാരുതി സുസുക്കി സ്വിഫ്റ്റ് (പെട്രോള്‍): 50,000 രൂപവരെ ഈ മോഡലില്‍ ഉപഭോക്താവിന് ലാഭിക്കാം. കണ്‍സ്യൂമര്‍ ഓഫര്‍ 25000, എക്സ്ചേഞ്ച് ഓഫര്‍ 20,000, കോര്‍പ്പറേറ്റ് ഓഫര്‍ 5000 എന്നിങ്ങനെയാണിത്.
മാരുതി സുസുക്കി സ്വിഫ്റ്റ് (ഡീസല്‍): 77700 രൂപവരെയാണ് ഈ മോഡലിന്മേലുള്ള ഓഫര്‍. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെയാണിത്. അഞ്ചുവര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്.
മാരുതി സുസുക്കി ഡിസയര്‍ (പെട്രോള്‍): 55,000രൂപവരെ ഉപഭോക്താവിന് ഈ മോഡലിന്മേല് ലാഭിക്കാം. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 5000 രൂപ എന്നിങ്ങനെയാണിത്.
മാരുതി സുസുക്കി ഡിസയര്‍ (ഡീസല്‍): 84,100 രൂപവരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഓഫര്‍ 35,000 രൂപ, എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെയാണിത്.
മാരുതി സുസുക്കി ആള്‍ട്ടോ (പെട്രോള്‍): 65,000 രൂപവരെയാണ് ഈ മോഡലില്‍ ഇളവ്. 40,000 രൂപയാണ് കണ്‍സ്യൂമര്‍ ഓഫര്‍. എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപയും കോര്‍പ്പറേറ്റ് ഓഫര്‍ 5000 രൂപയും. മാരുതി സുസുക്കി ആള്‍ട്ടോ കെ 10 നും മാരുതി സുസുക്കി സെലേരിയോയ്ക്കും സമാനമായ ഓഫറുണ്ട്.