ഗീതു മോഹന്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന മൂത്തോനില്‍ റോഷന് മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ നായിക ശോഭിത ധുലിപാല നെറ്റിഫഌക്സ് സീരീസുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം നേരത്തെ പ്രദര്‍ശിപ്പിച്ചിരുന്നു. ലക്ഷ്യദീപുകാരനായ പതിനാലുകാരന് അവന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രം. ലക്ഷ്യദ്വീപിലും മുംബൈയിലുമായാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ലക്ഷ്യദ്വീപ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.
നിവിന്‍ പോളിയുടെ ‘മൂത്തോന്’ ട്രെയിലര്‍ പുറത്തിറങ്ങി
