കണ്ണൂര്‍: പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുട്ടികള്‍. പീഡനം നടന്നത് അമ്മയുടെ ഒത്താശയോടെയാണെന്നും ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില് പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വായ പൊത്തിപ്പിടിക്കുമായിരുന്നെന്നും സംഭവം മൂടിവെക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 2016 മുതല്‍ പെണ്‍കുട്ടികള്‍ക്കെതിരെ ബന്ധുവിന്റെ പീഡനശ്രമം നടന്നതായി പറയപ്പെടുന്നു. അതിക്രൂരമായ ബലാത്സംഗം പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് കുട്ടികളുടെ വെളിപ്പെടുത്തലും.
ആറ് വര്‍ഷക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞ കുട്ടികളുടെ മാതാവ് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവിന്റെ കൂടെയാണ് ജീവിക്കുന്നത്. അവധിക്കാലത്ത് കുട്ടികള്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തുമ്പോഴായിരുന്നു പീഡനം നടന്നത്. ഇളയകുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. എന്നാല്‍ ഇത് അമ്മയുടെ മുന്നില്വെച്ചായിരുന്നെന്നും കുട്ടി വെളിപ്പെടുത്തുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ കരയുകയായിരുന്നെന്നും എന്നാല്‍ അമ്മ ‘കുഴപ്പമില്ല മാമനല്ലേ’ എന്ന പറയുകയും കരച്ചില് പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയും ചെയ്തെന്ന് കുട്ടി വെളിപ്പെടുത്തി.
‘അയാള്‍ വരുമ്പോള്‍ എനിക്ക് പേടിയാണ്. പേടിയായതുകൊണ്ടാണ് ഇതുവരെ ആരോടും പറയാതിരുന്നത്. അമ്മ പറയുന്നത് അയാളുടെ ഉള്ളില്‍ ഒരു പിശാച് പ്രവര്‍ത്തിക്കുന്നതാണെന്നാണ്. അത് അയാള്‍ക്ക് അറിയില്ല. മിണ്ടാതിരുന്നാല്‍ മതി’-പെണ്‍കുട്ടി പറയുന്നു. അതേസമയം മൂന്നാഴ്ച മുമ്പ് പ്ലസ് വണ്ണിന് പഠിക്കുന്ന മൂത്ത കുട്ടിയും പീഡനത്തിന് ഇരയായിരുന്നു. ഇതില്‍ സംശയം തോന്നി മൂത്തകുട്ടി ഇളയകുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് നാല് വര്‍ഷം മുമ്പായം സംഭവം പെണ്‍കുട്ടി വിവരിക്കുന്നത്. ഉടന്‍ തന്നെ മൂത്തകുട്ടി അച്ഛനെ വിളിച്ച് വിവരം ധരിപ്പിക്കുയായിരുന്നു.
തുടര്‍ന്ന് പിറ്റേ ദിവസം തന്നെ കുട്ടിയുടെ പിതാവ് എത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോകുകയും വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടികളുടെ മാതാവിനെയും ബോസ് എന്ന 52 കാരനെയും അറസ്റ്റ് ചെയ്തത്. അതേസമയം ഇരുവരും കുറ്റം സമ്മതിച്ചാതായാണ് സൂചന. നിലവില്‍ റിമാന്‍ഡിലാണ് പ്രതിയും കുട്ടിയുടെ മാതാവും.