ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി നടിയുടെ വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ തട്ടിക്കയറുകയും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോണ്‍ ചെയ്തതുകൊണ്ട് താന്‍ കുറ്റക്കാരി ആകില്ലെന്ന് പറയുകയും ചെയ്തിരുന്നു. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് അഭിഭാഷകന് നേരിട്ട് വന്ന് അറിയിച്ചതിന് ശേഷമാണ് സഞ്ജന ഗല്‍റാണി ഉദ്യോഗസ്ഥരോട് സഹകരിച്ചത്. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കവെ രണ്ട് പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. ഹരിയാന സ്വദേശിയായ ആദിത്യ അഗര്‍വാളും സംഘത്തിലെ കണ്ണിയായ പ്രതീക് ഷെട്ടിയുമാണ് അറസ്റ്റിലായത്. നഗരത്തില്‍ ഉന്നതരെ പങ്കെടുപ്പിച്ച് ഡ്രഗ് പാര്‍ട്ടികള്‍ നടത്തിയ വിരേന്‍ ഖന്നയുടെ കൂട്ടാളിയാണ് ആദിത്യ അഗര്‍വാള്‍.