ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടിയുളളവരാണ് ഇന്ത്യക്കാര്‍.എന്നാല്‍ ഇന്ത്യയില്‍ ഒരു ദിവസം പിറന്നു വീഴുന്നത് 69,000 കുഞ്ഞുങ്ങളാണ്.ലോകജനസംഖ്യയില്‍ താമസിയാതെ ഇന്ത്യ ചൈനയെ മറി കടക്കുമെന്നാണ് കണക്ക്.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയും രാജ്യാന്തര ഡെമോഗ്രാഫിക് ആന്റ് ഹെല്‍ത്ത് സര്‍വേയും ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേഫലം പുറത്തു വന്നിട്ടുണ്ട്.അതനുസരിച്ച് 72 രാജ്യങ്ങളുടെ കണക്കാണ് വന്നിട്ടുളളത്.ഇന്ത്യയിലെ പുരുഷന്മാരില് ഏറിയ പങ്കും തങ്ങളുടെ 24 വയസിനുളളില്‍ ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്.സ്ത്രീകള്‍ക്ക് ഇത് 19 ആണ്.
ഇന്ത്യയില്‍ 45 വയസു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകള്‍ ഒരു ശതമാനവും പുരുഷന്മാര് 2 ശതമാനവും ആണ്.ഇന്ത്യയില്‍ വിവാഹത്തിന് മുമ്പ് സെക്സ് അനുഭവിച്ചവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.അതേസമയം വിവാഹപ്രായം കൂടി വരുന്നുമുണ്ട്.മൂന്ന് ശതമാനം പെണ്‍കുട്ടികളും 11 ശതമാനം ആണ്‍കുട്ടികളും വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.