തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ് എസ്.എന്‍.സസ്വാമി. സ്വാമി തിരക്കഥ ഒരുക്കിയ ഇരുപതാം നുറ്റാണ്ടും യു.എ.ഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസുമാണ് ഇപ്പോള്‍ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. സാഗര്‍ എന്ന അധോലോകനായകനെയും ആ കഥാപരിസരത്തെയും മെനഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ട് ദിനങ്ങളുടെ ഓര്‍മ്മകള്‍ അയവറക്കവേ ഒരു ഓണ്‍ലൈന്‍ ചാനലിന് ഫോണ്‍ മുഖേന നല്കിയ ഇന്റര്‍വ്യൂവില്‍ ആണ് എസ്.എന്‍ സ്വാമി പ്രതികരിച്ചത്.
സ്വര്‍ണക്കടത്തും അതിനു തലസ്ഥാനനഗരിയിലെ വമ്പന്മാരുമായുള്ള ബന്ധങ്ങളുമായി രാഷ്ട്രീയ കേരളം മറ്റൊരു വിവാദ പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുന്നത് 1987 ലെ ഒരു സ്വര്ണക്കടത്തിനെക്കുറിച്ചാണെന്ന് പറയുമ്പോള്‍ ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു സ്വാമിക്ക്. ഇന്നലെ മുതല്‍ ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് എനിക്ക് മെസേജുകളുടെ പെരുന്നാളായിരുന്നുവെന്ന് സ്വാമി തിരിച്ചടിച്ചു.
സിനിമയില്‍ ‘മുഖ്യമന്ത്രിയുടെ മകന്’ ബന്ധപ്പെട്ട ഒരു സ്വര്‍ണക്കടത്തു കേസ്. സിനിമയുടെ കാല്പനിക ലോകത്തു നിന്നു മലയാളികളുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും അതിലെ സംഭാഷണങ്ങളും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ഈ ചര്‍ച്ചകളും ട്രോളുകളും പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ട്
പൊട്ടിച്ചിരിപ്പിക്കുന്ന മെസേജുകളാണ് ലഭിക്കുന്നത്. ‘ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നത് 1987 ല്‍ ആണ്. അന്നത്തെ മുഖ്യമന്ത്രിയുടെ മകന് ശേഖരന് കുട്ടിയുമായി ചേര്‍ന്ന് പ്രമുഖ കള്ളക്കടത്തുകാരന് സാഗര്‍ ഏലിയാസ് ജാക്കി നിരവധി ഓപ്പറേഷനുകള്‍ നടത്തിയിരുന്നു.. പിന്നീട് ചില പ്രശ്നങ്ങളുടെ പേരില്‍ അവര്‍ പിണങ്ങുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ ഒരു വിവാദത്തില്‍ അകപ്പെടുന്നത്..,’ എന്നിങ്ങനെ രസകരമായ മെസേജുകളാണ് എനിക്ക് കിട്ടിയത്. വെറും യാദൃച്ഛികത മാത്രമാണ് ആ സിനിമയും ഇപ്പോഴത്തെ കേസും തമ്മില്‍ ഈ പറയുന്ന സാമ്യത.