ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ മകന് കാര്‍ത്തി ചിദംബരവും ശശി തരൂര്‍ എം.പിയും സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചത്. ചിദംബരത്തെ 98 ദിവസം ജയിലിലടച്ച നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
‘അന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ചിദംബരത്തോട് കാട്ടിയത്. അദ്ദേഹത്തെ 98 ദിവസം ജയിലിലടച്ച നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. ഭണഘടനയെ പോലും ബി.ജെ.പി സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ല. മറ്റു രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്ക് തല കുനിക്കേണ്ടി വരുന്നു’-ശശി തരൂര്‍ പറഞ്ഞു.
അതേസമയം ഐ.എന്‍.എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ചിദംബരം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.