ന്യൂഡല്‍ഹി: ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളില്‍ നിന്ന് വാട്സ് ആപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറുകള്‍ പരീഷ്കരണത്തിന് അനുസരിച്ച് മാറ്റും വരുത്തുമ്പോള്‍ പഴയത് ഉപേക്ഷിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2019 അവസാനിച്ചതിന് പിന്നാലെ ഇത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്.
ഇനി ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളില്‍ വാട്സ് ആപ്പ് വേണ്ടെന്നാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള കമ്പനിയുടെ തീരുമാനം. അതേസമയം ഇന്ന് മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സ് ആപ്പ് പൂര്‍ണമായും നീക്കം ചെയ്യും. അതായത് ഇപ്പോഴും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ വാട്സ് ആപ്പ് ഇന്നു മുതല്‍ പൂര്‍ണ്ണമായും നിലയ്ക്കും.
ആപ്പിള്‍ ഐഫോണ്‍ ഐ.ഒ.എസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സ്ആപ്പ് 01.02.2020 മുതല്‍ ലഭിക്കില്ല. ഇതോടൊപ്പം ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഈ തീയതി മുതല്‍ വാട്്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. അതേസമയം ഈ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ വാട്സ് ആപ്പ് ഇല്ലാതാകുന്നത് ലോകത്തിലെ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ അഞ്ച് ശതമാനത്തെപ്പോലും ബാധിക്കില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. തങ്ങളുടെ സാമ്പത്തിക സാങ്കേതിക സൗകര്യങ്ങള്‍ കണക്കിലെടുത്താണ് പഴയ മോഡലുകള്‍ക്ക് നല്കുന്ന പിന്തുണ വാട്ട്സ്ആപ്പ് പിന്‍വലിക്കുന്നത്.